md

കൊല്ലം: വിപണിയിൽ ഒരു ലക്ഷം വിലയുള്ള എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. പള്ളിമൺ വാറുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഹുസൈനെയാണ് (25) കൊല്ലം സിറ്റി ഡാൻസാഫ് ടീമും ഈസ്റ്റ് പൊലീസും സംയുക്തമായി പിടികൂടിയത്.

വ്യാഴാഴ്ച രാത്രി ഏഴോടെ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് യുവാവ് പിടിയിലായത്. പ്രതിയുടെ പക്കൽ നിന്ന് 21 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. റിമാൻഡ് ചെയ്തു. കൊല്ലം ഈസ്റ്റ് സി.ഐ അനിൽകുമാർ, കൊല്ലം സിറ്റി ഡാൻസാഫ് എസ്.ഐമാരായ കണ്ണൻ, സായി സേനൻ, ഡാൻസാഫ് അംഗങ്ങളായ ഹരി, സുനിൽ, ദിലീപ്, റോയ്, സീനു, മീനു, ബൈജു ജെറോം എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് മറ്റു പ്രതികളെയും കണ്ടെത്തുമെന്ന് എ.സി.പി എസ്.ഷെരീഫ് അറിയിച്ചു.