കൊട്ടാരക്കര: ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെയും ഡോ.എം.ആർ.തമ്പാൻ സ്മാരക ഗ്രന്ഥശാല ആൻഡ് ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഓണം നബിദിന ആഘോഷവും കുടുംബ സംഗമവും ഐ.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ മുതൽ വിവിധ കലാ കായിക പരിപാടികൾ, നൃത്തം, ഗാനമേള എന്നിവ നടന്നു. വൈകിട്ട് 6ന് നടന്ന സാംസ്കാരിക സമ്മേളനം ഐ.സി.സി രക്ഷാധികാരി ജി. തങ്കപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.മുരളീധരൻ പിള്ള അദ്ധ്യക്ഷനായി. ബി.അനിൽകുമാർ ഓണ സന്ദേശവും എം.എം. ഇസ്മയിൽ നബിദിന സന്ദേശവും നൽകി. കൊട്ടാരക്കര പൊന്നച്ചൻ, പ്രൊഫ. ജേക്കബ് വർഗീസ് വടക്കിടം,. എ.സി.തോമസ്, എസ്.സുരേഷ് കുമാർ, എസ്.വൈ.സാജൻ, അഡ്വ.ആർ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പത്രാധിപർ കെ. സുകുമാരൻ സ്മാരക പുരസ്കാര ജേതാവ് കേരളകൗമുദി കൊട്ടാരക്കര ലേഖകൻ കെ. ശശികുമാറിനെയും വിവിധ മേഖലകളിൽ മികവു പുലർത്തിയവരെയും ആദരിച്ചു. രാത്രി 8ന് ഐ.സി.സി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.