resi

കൊല്ലം: കടമ്പാട്ടുകോണം സംസ്കൃതി റസിഡന്റ്സ് അസോസിയേഷന്റെ മൂന്നാമത് വാർഷികാഘോഷവും കുടുംബ സംഗമവും ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാ-കായിക മത്സരങ്ങൾ, നാടൻ കലാമേള, ഘോഷയാത്ര, തിരുവാതിരകളി, സാംസ്കാരിക സദസ് എന്നിവ നടന്നു. കവി ബാബു പാക്കനാർ അദ്ധ്യക്ഷനായി. അഡ്വ. എസ്.ആർ.അനിൽകുമാർ, ഡോ.ആർ.രാജേന്ദ്രൻ, ജി.പ്രസാദ് കുമാർ, വാർഡ് മെമ്പർ എൽ.ബിന്ദു, റിട്ട. സുബേദാർ മേജർ സി.എസ്.സജീവ് കുമാർ, എൽ.സതി, എസ്.ലയ, ബാല.ആർ.നായർ, ജി.രാജേഷ്, പി.രാജേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. ജി.രാജേന്ദ്രൻ നായർ, സി.മോഹനചന്ദ്രൻ, എൻ.സതീശൻ, കെ.നാണു, ഷീബ.ഡി എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.