കൊട്ടിയം: നെടുമ്പന ചിറക്കരോട് ഭദ്രാഭഗവതി സന്നിധിയിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. സരസ്വതി മണ്ഡപത്തിൽ മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന മഹാസരസ്വതി കാര്യസിദ്ധി പൂജകൾക്ക് ശേഷം ദേവീ സന്നിധിയിൽ സമർപ്പിച്ച പുസ്തകങ്ങൾ ഉൾപ്പെടെയുള്ളവയുടെ പൂജയെടുപ്പ് നടന്നു. പിന്നീടായിരുന്നു വിദ്യാരംഭം.