കൊട്ടാരക്കര: എം.സി റോഡിൽ വാളകം മരങ്ങാട്ടുകോണത്ത് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മരങ്ങാട്ടുകോണം ജെഫി നിവാസിൽ ഫിലിപ്പോസ് ജോൺ (48) മരിച്ചു. കഴിഞ്ഞ തിരുവോണത്തിന് രാത്രി 9.30നായിരുന്നു അപകടം. മരങ്ങാട്ടു കോണത്ത് തട്ടുകട നടത്തുന്ന ഫിലിപ്പോസ് ജോൺ റോഡ് മുറിച്ചുകടക്കവെ കാറിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 28 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരിച്ചു. ഭാര്യ: ഷൈജ ഫിലിപ്പോസ്. മക്കൾ: ഷെഫിൻ.ജെ.ഫിലിപ്പോസ്, ജെഫിൻ.ജെ.ഫിലിപ്പോസ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് പുല്ലംകോട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.