vadakumyh-
വടക്കുംതല പനയന്നാർകാവ് റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷം എൻ.കെ .പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു

വടക്കുംതല : പനയന്നാർ കാവ് റസിഡന്റ്‌സ് അസോസിയേഷൻ 10ാം വാർഷികവും ഓണം ബക്രീദ് ആഘോഷങ്ങളും നടത്തി. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്തു. പി.ആർ.എ രക്ഷാധികാരി മുരളീധരൻ പിള്ള അതുല്യ അദ്ധ്യക്ഷനായി. പ്രൊഫ.സി.ശശിധരകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കുമ്പളത്ത് രാജേന്ദ്രൻ, മെഹർഖാൻ ചേന്നല്ലൂർ, എം.എ. അബ്ദുൽ റഹിം , എ.പി.സുനിൽ, അനീസ് മുഹമ്മദ്, രേഖാ പ്രസന്നൻ, ടി.വിജയ കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. കരടികളിയും നടന്നു. സമാപന സമ്മേളനം കടുംബ സംഗമം ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പി.ആർ.എ പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ അദ്ധ്യക്ഷനായി. പന്മന പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീകല മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ എസ്.സോമൻ. നിശാ സുനീഷ്, അബ്ദുൽ സമദ് മല്ലയിൽ , എ.എം.നൗഫൽ , ടി.ഉണ്ണികൃഷ്ണൻ, പ്രിയ അജി, നവാസ് മല്ലയിൽ, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.