abi

കൊല്ലം: മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മയ്യനാട് പണയിൽ ജംഗ്ഷനിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ പുഷ്പാർച്ചനയും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും ഡി.സി.സി ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്തു. മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ.അജിത്ത് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബി.ശങ്കരനാരായണപിള്ള, കോൺഗ്രസ് നേതാക്കളായ ബി.ഹേമചന്ദ്രൻ, അൻസിൽ സുബൈർ, നസീർ ഖാൻ, സന്തോഷ് പുള്ളിവിള, പി.ജി.മോഹനൻ, സുധീർ കൂട്ടുവിള എന്നിവർ സംസാരിച്ചു. കവിരാജൻ, ഉമേഷ് മയ്യനാട്, നാസിമുദ്ദീൻ, അരുൺ, റാഫേൽ കുര്യൻ, ജോസഫ് റാഫേൽ, സോഫിയ വിൻസെന്റ്, വഹാബ്, ആന്റണി ജേക്കബ്, സംഗീത് മയ്യനാട്, അമീർഖാൻ, ഷാനവാസ്, ഭദ്രൻ, ഷാനവാസ് വെള്ളാപ്പിൽ എന്നിവർ നേതൃത്വം നൽകി.