ഓയൂർ: അമ്മയും മകനും രണ്ട് ദിവസത്തെ വ്യത്യാസത്തിൽ യാത്രയായി. കാറ്റാടി കോഴിക്കോട് ലക്ഷ്മി ഭവനിൽ പരേതനായ കുട്ടൻ ആചാരിയുടെ ഭാര്യ പൊന്നമ്മ (88) കഴിഞ്ഞ 30 ന് ഉച്ചയ്ക്കാണ് മരിച്ചത്. സംസ്കാരം ഒക്ടോബർ ഒന്നിന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടത്തി. കർമ്മങ്ങൾ നിർവഹിച്ച മകൻ അഞ്ചൽ ആലഞ്ചേരി ഗോപാലികയിൽ താമസിക്കുന്ന കെ.പി.സത്യപാലൻ (61) പിന്നീട് കുഴഞ്ഞു വീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2ന് രാവിലെ 11ന് മരണം സംഭവിച്ചു. വനം വകുപ്പ് പുനലൂർ വർക്കിംഗ് ഓഫീസിലെ റിട്ട. സെക്ഷൻ ഓഫീസറാണ് സത്യപാലൻ. സംസ്കാരം ഇന്ന് രാവിലെ 11ന് അഞ്ചൽ ആലഞ്ചേരി വീട്ടുവളപ്പിൽ. സത്യപാലിന്റെ ഭാര്യ: ശ്രീലത (റിട്ട. സഹരണ ബാങ്ക് സെക്രട്ടറി). മകൻ: ബാലഗോപാൽ (യു.കെ).