കൊല്ലം: സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് 2 മത്സരങ്ങൾക്ക് തുടക്കമായി. കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ ഹോക്കി മത്സരവും കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബോൾ ബാഡ്മിന്റൺ മത്സരങ്ങളുമാണ് ആദ്യ ദിനത്തിൽ നടന്നത്. രാവിലെ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ പതാക ഉയർത്തിയതോടെയാണ് അഞ്ച് ദിനത്തെ മേളയ്ക്ക് തുടക്കമായി.

വൈകിട്ട് കൊട്ടാരക്കര ഗവ.ഹയ‌ർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ കേരള സ്കൂൾ ഗെയിംസ് ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ കെ.ഉണ്ണിക്കൃഷ്ണ മേനോൻ അദ്ധ്യക്ഷനായി. കെ.ഐ.ലാൽ, സംസ്ഥാന സ്പോർട്സ് ഓർഗനൈസർ എൽ.ഹരീഷ് ശങ്കർ, നഗരസഭ വൈസ് ചെയർപേഴ്സൺ ബിജി ഷാജി തുടങ്ങിയവർ സംസാരിച്ചു.

മത്സരം, ഫലം

ബാൾ ബാഡ്മിന്റൺ സബ് ജൂനിയർ ഗേൾസ്: മലപ്പുറം (ഒന്നാം സ്ഥാനം), പാലക്കാട് (രണ്ടാം സ്ഥാനം), കൊല്ലം ( മൂന്നാം സ്ഥാനം)

ബാൾ ബാഡ്മിന്റൺ സബ് ജൂനിയർ ബോയ്സ്: മൂന്നാം സ്ഥാനം (തിരുവനന്തപുരം) ഫൈനൽ മത്സരം ഇന്ന് തൃശൂരും കാസർകോടും തമ്മിൽ.

ഹോക്കി (അണ്ട‌ർ-17) ഗേൾസ്: ഇന്ന് ഫസ്റ്റ് സെമിയിൽ തിരുവനന്തപുരവും പാലക്കാടും തമ്മിലും സെക്കൻഡ് സെമിയിൽ കൊല്ലവും തൃശൂരും തമ്മിൽ ഏറ്റുമുട്ടും. തുടർന്ന് ഫൈനൽ.