കൊല്ലം: ശബരിമലയിൽ 2019 മുതൽ നടക്കുന്ന സ്വർണാപഹരണം പുറത്തുവന്ന സാഹചര്യത്തിൽ ദേവസ്വം ബോർഡ് പിരിച്ചുവിട്ട് ഹൈക്കോടതി ചുമതലയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിക്കണമെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. 2019 മുതൽ തുടരുന്ന ദേവസ്വം മന്ത്രിമാർക്ക് തട്ടിപ്പിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരി മാത്രം വിചാരിച്ചാൽ നടക്കുന്ന തട്ടിപ്പല്ലെന്നും വിജിലൻസ് അന്വേഷണം പ്രഹസനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.