ഓയൂർ: ഹൃദയാഘാതത്തെ തുടർന്ന് ചെങ്കുളം കുരിശിൻ മൂട് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ സത്യന്റെയും പരേതയായ വസന്തയുടെയും മകൻ സുനിൽ ലാലാണ് (29) മരിച്ചത്. ഷാർജയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കുഴഞ്ഞുവീണ സുനിൽ ലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അന്ത്യം സംഭവിച്ചു. ഒരു വർഷം മുമ്പ് മാതാവിന്റെ മരണത്തെ തുടർന്ന് നാട്ടിലെത്തി മടങ്ങിയതായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.
സഹോദരി: സുനിത. സഹോദരീ ഭർത്താവ് രതീഷ്.