കൊല്ലം: ഗാന്ധിജിയുടെ ചൈതന്യത്തിന്റെ നിലനിൽപ്പ് ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രപിതാവിന് പകരക്കാരാരുമില്ലെന്ന് രാജ്യത്തെ ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യകത പ്രധാനമന്ത്രി തന്നെ വ്യക്തമാക്കണമെന്ന് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്.പ്രദീപ്കുമാർ ആവശ്യപ്പെട്ടു.
മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഗാന്ധി ഹാളിൽ മഹാത്മാത്മാ ഗാന്ധിയുടെ 156-ാമത് ജന്മവാർഷിക മാസാചരണ പരിപാടികളോടാനുബന്ധിച്ചു നടന്ന "മഹാത്മജി ഇന്ത്യയുടെ ആത്മാവ്, ഗാന്ധി സ്മൃതി രാഷ്ട്ര നന്മയ്ക്ക് " എന്ന ഗാന്ധി സ്മൃതി സംഗമ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി ഫാ. ഡോ.ഒ.തോമസ് അദ്ധ്യക്ഷനായി. ആർ.പ്രകാശൻ പിള്ള, ഡോ. പി.ജയദേവൻ നായർ, എം.എൻ.നാരായണൻ നായർ, സാമുവൽ പ്രാക്കാനം, വിതുര റഷീദ്, ഡോ. കെ.ജി.മോഹനൻ, സോണി.എം.ജോർജ്, അഡ്വ. ജെ.സുരേഷ്, എസ്.അശോക് കുമാർ, സാബു ഓലയിൽ, സി.ഗോപകുമാർ, എം.തങ്കച്ചൻ, മോഹനൻ, ജൂഡ് മാർട്ടിൻ, അഷറഫ്, എസ്.ജനോക്സ, ചന്ദ്രശേഖരൻ നായർ, ഷാജി ലാൽ, എൻ.സദാനന്ദൻ, എഫ്.ജെ.അൽഫോൺസ്, രാജേഷ് മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.