പുനലൂർ: രാഷ്ട്രീയ സ്വയം സേവക സംഘം കഴുതുരുട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഥ സഞ്ചലനവും പൊതുപരിപാടിയും സംഘടിപ്പിച്ചു. പഥ സഞ്ചലനം കഴുതുരുട്ടി റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഇടപ്പാളയം റെയിൽവേ സ്റ്റേഷനിൽ (അയോദ്ധ്യാനഗർ )സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ കേസരി പ്രചാരണത്തിന്റെ ഭാഗമായി രാജേഷ് ജിയിൽ നിന്ന് റിട്ട.ഫോറസ്റ്റ് ഓഫീസർ കൊച്ചു കോശി ഏറ്റുവാങ്ങി. ഡോ.കാർത്തികേയൻ ആര്യങ്കാവ് അദ്ധ്യക്ഷനായി. ബൗദ്ധിക് ജില്ലാ ശാരീരിക് പ്രമുഖ് സി.വി.രാജേഷ് നിർവഹിച്ചു. പുനലൂർ ഖണ്ഡ് ബൗദ്ധിക് പ്രമുഖ് ജി.രവികുമാർ സ്വാഗതവും കഴുതുരുട്ടി മണ്ഡൽ കാര്യവാഹ് ആർ. രാംകുമാർ നന്ദിയും പറഞ്ഞു. മണ്ഡൽ കാര്യകർത്താക്കളായ വിജയകുമാർ, സനോജ്, യശോധരൻ എന്നിവർ പങ്കെടുത്തു.