ഓടനാവട്ടം: പരുത്തിയറയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഓട്ടോറിക്ഷയിൽ പോകുമ്പോൾ കാറിടിച്ച് വൃദ്ധ മരിച്ചു. അമ്പലംകുന്ന് നെട്ടയം സിനി നിവാസിൽ പരേതനായ രാജപ്പന്റെ ഭാര്യ ജി.ശ്യാമളയാണ് (75) മരിച്ചത്. ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൂയപ്പള്ളി പൊലീസ് നടപടി സ്വീകരിച്ചു. പൂയപ്പള്ളി പടിഞ്ഞാറ് സാമില്ലിന് സമീപം ദേവികൃപ വീട്ടിൽ മകൾക്കൊപ്പമായിരുന്നു താമസം. സംസ്കാരം നടത്തി. മക്കൾ: എസ്.സിനി, പരേതയായ എസ്.ജലജ. മരുമക്കൾ: കെ.ആർ.അനി, പരേതനായ എസ്.പി.മോഹനൻ.