archana
അർച്ചന

കടയ്ക്കൽ: സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഐരക്കുഴി കൊച്ചു തോട്ടംമുക്ക് താഴെതോട്ടം ഹൗസിൽ അർച്ചനയാണ് (44) ഒരുവർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പിടിയിലായത്. 2023-24 കാലഘട്ടത്തിലാണ് അർച്ചന ജോലിക്ക് നിന്നിരുന്നത്. ഈ കാലയളവിലാണ് പലപ്പോഴായി ഏഴര പവനോളം മുക്കുപണ്ടം മുപ്പത്തിനാല് തവണകളായി പണയം വച്ചത്. ഉച്ചസമയത്ത് സ്ഥപന ഉടമ ഗീതാ വിദ്യാധരൻ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്താണ് മുക്കുപണ്ടം പണയം വച്ച് പൈസ തട്ടിയിരുന്നത്. ഉടമയ്ക്ക് സംശയം തോന്നിയതോടെ അർച്ചന മുങ്ങി. തിരുവനന്തപുരത്ത് ജോലിക്ക് നിന്ന വീട്ടിൽ നിന്നാണ് അർച്ചനയെ അറസ്റ്റ് ചെയ്തത്.