penshan-

കൊട്ടിയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുഖത്തല ബ്ലോക്ക് സാന്ത്വന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനാഘോഷം നടത്തി. കെ.എസ്.എസ്.പി.യു അംഗങ്ങളല്ലാത്ത, മുഖത്തല ബ്ലോക്കിലെ വിവിധ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത മുതിർന്ന പൗരന്മാരായ ഉമയനല്ലൂർ എൻ.ശിവാനന്ദൻ, തൃക്കോവിൽവട്ടം പൂക്കുഞ്ഞ്, മയ്യനാട് ലതിക, വടക്കേവിള ആർ.റഫീക്ക, കണ്ണനല്ലൂർ സെലിൻ, വാളത്തുംഗൽ എൻ.ദേവകി എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗം ജി.സദാനന്ദൻ ആദരിച്ചു. സെമിനാറിൽ സംസ്ഥാന വയോജന കമ്മി​ഷൻ അംഗം കെ.എൻ.കെ.നമ്പൂതിരി വിഷയം അവതരിപ്പിച്ചു. വയോജന കമ്മിഷൻ അംഗമായി നിയോഗിച്ച കെ.എൻ.കെ. നമ്പൂതിരിയെ ബ്ലോക്ക് സെക്രട്ടറി എൻ.ഗോപിനാഥൻ അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്റ് അയ്യപ്പൻ പിള്ള അദ്ധ്യക്ഷനായി. ജി.വിജയകുമാർ, ബേസിൽ ജോസഫ്, ബി.അജിതകുമാരി, വിജയമ്മ, വി.സജിനി, വി.ഷൺമുഖൻ, എസ്.രാധാകൃഷ്ണൻ, പി.പുഷ്പാംഗദൻ, വി.രാമചന്ദ്രൻ നായർ, ജി.ഹൃഷി​കേശൻ നായർ എന്നിവർ സംസാരിച്ചു.