കൊല്ലം: ഉത്തരാധുനിക സാഹിത്യത്തിന്റെ പതാകവാഹകരിൽ പ്രധാനിയായിരുന്നു പട്ടത്തുവിള കരുണാകരനെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ പറഞ്ഞു. കേന്ദ്രസാഹിത്യ അക്കാഡമിയും കൊല്ലം താലൂക്ക് ലൈബറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച പട്ടത്തുവിള കരുണാകരൻ ജന്മശതാബ്ദി സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രഇടതുപക്ഷ പ്രക്ഷോഭത്തിന്റെ നടുവിലാണ് പട്ടത്തുവിള കഥകൾ എഴുതിയത്. ആധുനികതയെ കേരളത്തിലേക്ക് കൊണ്ടുവന്നതിൽ പ്രമുഖനായിരുന്നു പട്ടത്തുവിള. കുറച്ചു മാത്രം എഴുതി ഒട്ടേറെ എഴുത്തുകാരെ സ്വാധീനിക്കുക ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാഡമി മലയാളം ഉപദേശക സമിതി അംഗം ഡോ. സാബു കോട്ടുക്കൽ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെകട്ടറി കെ.പി.സജിനാഥ് ആമുഖപ്രഭാഷണം നടത്തി. എഴുത്തുകാരൻ എൻസ രാജൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, മാദ്ധ്യമ പ്രവർത്തകൻ പി.എസ്.സുരേഷ് എന്നിവർ സംസാരിച്ചു. ചന്ദശേഖരരാജ് സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ഉഷാകുമാരി നന്ദിയും പറഞ്ഞു.
തുടർന്ന് പട്ടത്തുവിളയുടെ എഴുത്തുവഴികൾ എന്ന വിഷയത്തിൽ നടന്ന സിമ്പോസിയത്തിൽ ഡോ. ടി.കെ.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ദിനേശൻ കരിപ്പള്ളി, ദീപം.എസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വി.എൻ.പ്രേംഷാജ് നന്ദി പറഞ്ഞു. പട്ടത്തുവിള വ്യക്തി, ദേശം, എഴുത്ത് എന്ന സിമ്പോസിയത്തിൽ കൊല്ലം മധു അദ്ധ്യക്ഷനായി. ഇളവൂർ ശ്രീകുമാർ, ജയൻ മഠത്തിൽ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. എസ്.ജയകുമാർ നന്ദി പറഞ്ഞു. തുടർന്ന് സമാപന സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെകട്ടറി എം.സലീം അദ്ധ്യക്ഷനായി. എസ്.നാസർ, പി.ഡി. ജോസ് എന്നിവർ പങ്കെടുത്തു.