കൊല്ലം: മുളങ്കാടകം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ദിശ മിനി എഡ്യുക്കേഷൻ എക്‌സ്‌പോയിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പന്മന ക്യാമ്പസിന്റെ സ്റ്റാൾ ശ്രദ്ധേയമായി. വീഡിയോ പ്രദർശനം, പുസ്തക പ്രദർശനം, വിവിധ കോഴ്‌സുകളുടെ വിവരങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ,ക്വിസ് മത്സരം, അടിക്കുറിപ്പ് മത്സരം എന്നിവ പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഒപ്പുമരവും ശ്രദ്ധേയമായി. എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റിൽ പങ്കെടുത്തത്. എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ.കെ.ബി.ശെൽവമണി, പോഗ്രാം കോഡിനേറ്റർ ആർ.രാജലക്ഷമി, എൻ.എസ്.എസ് വോളണ്ടിയർമാരായ വിനു കൃഷ്ണൻ, മുഹ്‌മിനഷെരീഫ്, നവ്യ സുനീഷ്,കൃഷ്ണപ്രിയ,അനന്തു,അക്ഷഖ്,ആനന്ദ് എന്നിവർ നേതൃത്വം നൽകി.
എം.എ മലയാളം, എം.എ സംസ്‌കൃതം വേദാന്തം, എം.എ ഹിന്ദി, എം.എ ഹിന്ദി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, ബി.എ മലയാളം, ബി.എ സംസ്‌കൃതം വേദാന്തം എന്നീ കോഴ്‌സുകൾ ഇവിടെ നിലവിലുണ്ട്. സിവിൽ സർവീസ് കോച്ചിംഗ്, തീയേറ്റർ വർക്ക്‌ഷോപ്പ്, യു.ജി.സി പരീക്ഷാ പരിശീലനം എന്നിവ പഠനത്തോടൊപ്പം ഇവിടെ നടത്തുന്നുണ്ട്.