കൊട്ടാരക്കര: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. ഏഴുവർഷം കഴിഞ്ഞിട്ടും വേതന പരിഷ്കരണം നടപ്പാക്കിയില്ല, ഭക്ഷ്യ വകുപ്പ് അംഗീകരിച്ച വേതന പരിഷ്കരണം ഇനിയും വൈകുന്നതിൽ പ്രതിഷേധിച്ചാണ് ധർണ. ഓണക്കാലത്ത് ലഭിക്കേണ്ട ഫെസ്റ്റിവൽ അലവൻസ് പോലും ലഭിച്ചില്ലെന്ന് അസോ. ഭാരവാഹികൾ ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി.ബിജു ധർണ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ, ട്രഷറർ വി.അജിത്ത്കുമാർ, തൈക്കൽ സത്താർ, ശിവദാസ് വേലിക്കാട്, ജയിംസ് വാഴക്കാല, ജയപ്രകാശ്, ബഷീർ, നൗഷാദ് പാറക്കാടൻ, എസ്.സദാശിവൻ നായർ, വേണുഗോപാൽ, ശിശുപാലൻ നായർ, കെ.പ്രമോദ് തുടങ്ങിയവർ സംസാരിക്കും.