കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ 19ന് വൈകിട്ട് 4.30ന് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നൽകുന്ന സ്വീകരണത്തിനുള്ള സ്വാഗത സംഘം ഓഫീസ് കൊല്ലം യൂണിയൻ ഓഫീസിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്‌ണൻ, യോഗം ബോർഡ് അംഗം എ.ഡി.രമേഷ്. കൗൺസിൽ അംഗങ്ങളായ അഡ്വ. കെ.ധർമ്മരാജൻ, ബി.വിജയകുമാർ, പുണർതം പ്രദീപ്, ബി.പ്രതാപൻ, നേതാജി.ബി.രാജേന്ദ്രൻ, എം.സജീവ്, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്.ഷേണാജി, ജി.രാജ്‌മോഹൻ, ഇരവിപുരം സജീവൻ, ആർ.ഡി.സി ചെയർമാൻ അനൂപ്.എം.ശങ്കർ, കൺവീനർ അനിത ശങ്കൾ, കൊല്ലം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ. എസ്.സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, കൊല്ലം യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഭിലാഷ് സിന്ധു, സെക്രട്ടറി ബി.അഖിൽ, ട്രസ്റ്റ് ബോർഡ് മെമ്പർമാർ, വനിതാ സംഘം യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.