കൊല്ലം: സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരുജ്യോതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ 24 അദ്ധ്യാപകരാണ് പുരസ്കാരത്തിന് അർഹരായത്. ഏറ്റവും മികച്ച പ്രവർത്തനങ്ങൾ നടത്തിയ മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിന് സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം നൽകും. 10001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. അവാർഡുകൾ ഈ മാസം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. എൽ.പി വിഭാഗത്തിൽ കെ.എം.സരസ്വതി (ജി.യു.പി സ്കൂൾ, എരുവാശേരി, കണ്ണൂർ), എം.എ.വിജയകുമാരി (വേശാല ഈസ്റ്റ് എ.എൽ.പി.എസ്, കണ്ണൂർ), പി.എൽ.വീണാറാണി (എച്ച്.എം, ജി.എൽ.പി സ്കൂൾ, പൂവറ്റൂർ, കൊല്ലം), എൻ.ഷീബ (എച്ച്.എം, ജി.എൽ.പി.സ്കൂൾ, ഇഞ്ചക്കാട്, കൊല്ലം), ഇ.മുസ്തഫ (ജി.എൽ.പി സ്കൂൾ കല്പറ്റ, വയനാട്), ഡാഫിനി (ഗവ.എസ്.എൻ.ഡി.പി.യു.പി സ്കൂൾ, പട്ടത്താനം), എം.എൽ.ഷമീന (ജി.എൽ.പി സ്കൂൾ, തോട്ടയ്ക്കാട്ട്, തിരുവനന്തപുരം), എം.പ്രസന്നകുമാരി (എച്ച്.എം, എ.എൽ.പി സ്കൂൾ, ഇരവിമംഗലം, തൃശൂർ) എന്നിവർക്കും യു.പി വിഭാഗത്തിൽ എ.എസ്.മൻസൂർ (എച്ച്.എം, ജി.യു.പി സ്കൂൾ, നേമം, തിരുവനന്തപുരം), എം.എൻ.അനിത (സി.ഇ.യു.പി.എസ്, പറത്തൂർ, പാലക്കാട്), ടി.ചന്ദ്രലേഖ (എസ്.ആർ.വി.യു.പി.എസ്, ചങ്ങൻകുളങ്ങര, കൊല്ലം), എൻ.എച്ച്.ജബ്ബാർ (കെ.എൻ.എം.ഇ.എസ്.യു.പി.എസ്, ഇടത്തറ, എറണാകുളം), എൻ.എസ്.ലിജിമോൾ (എച്ച്.എം, ജി.യു.പി.എസ്, കടക്കരപ്പള്ളി, ആലപ്പുഴ), അബ്ദുൾ അലി (എ.യു.പി.എസ്, മലപ്പുറം) എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ പി.വി.സുജാത (ജി.വി.എസ്.ഇരിങ്ങോൽ, കോതമംഗലം), പി.കെ.ജയരാമൻ (മേമുണ്ട എച്ച്.എസ്.എസ്, കോഴിക്കോട്), ടി.എസ്.സജി (എച്ച്.എം, ജി.എച്ച്.എസ്, ബീനാച്ചി, വയനാട്), കെ.പി.സുനിൽകുമാർ (ജി.എച്ച്.എസ്.എസ്, ഇരിക്കൂർ), ശൂരനാട് രാജേന്ദ്രൻ (ജി.എച്ച്.എസ്.എസ്, ശൂരനാട്), വി.പി.അലി അക്ബർ (ഐ.ഒ.എച്ച്.എസ്.എസ്, ഇടവണ്ണ) എന്നിവരും ഹയർ സെക്കൻഡറി വിഭാഗത്തിൽ പി.ഭാസ്കരൻ (ജി.എച്ച്.എസ്.എസ്, കരിമ്പ, പാലക്കാട്), ഡോ.എ.സി.പ്രവീൺ (കെ.എസ്.എം.എച്ച്.എസ്.എസ്, ആത്തിയൂർ, മലപ്പുറം) എന്നിവരും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഡോ.മുഹമ്മദ് സുധീർ (ജി.വി.എച്ച്.എസ്.എസ്, എറണാകുളം), എൻ.സി.മത്തായി (വി.എച്ച്.എസ്.എസ്, നടുവട്ടം, ആലപ്പുഴ) എന്നിവരും അർഹരായി. വിനോദ് കുമാർ, സാബു ആരക്കുഴ, ആർ.അംബിക എന്നിവർക്ക് സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾ നൽകും. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ.സുഗതൻ, കെ.പി.എ.സി ലീലാകൃഷ്ണൻ, കെ.വി.രാമാനുജൻ തമ്പി എന്നിവർ പങ്കെടുത്തു.