പുനലൂർ: ഏഴ് വർഷത്തിലധികമായി നവീകരണം മുടങ്ങിക്കിടക്കുന്ന പുനലൂർ നഗരസഭയുടെ ഏഴുനില വ്യാപാര സമുച്ചയത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേട് നടന്നതായി ആരോപണം.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ലിഫ്റ്റ് സ്ഥാപിക്കൽ പ്രോജക്റ്റിന്റെ ഭാഗമായി, ലിഫ്റ്റ് സ്ഥാപിക്കുന്നതിന് മുൻപ് തന്നെ കരാറുകാർക്ക് 13 ലക്ഷം രൂപ മാറി നൽകി എന്നതാണ് പ്രധാന പരാതി. നഗരസഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി, ലിഫ്റ്റ് സ്ഥാപിക്കുന്നതിന് മുൻപ് തന്നെ 75 ശതമാനം തുക അഡ്വാൻസായി നൽകാൻ കരാറുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് അധികൃതർ പണം നൽകിയത്. എന്നാൽ ഈ കരാർ തയ്യാറാക്കിയത് ലിഫ്റ്റ് കമ്പനി തന്നെയാണെന്നും ആരോപണമുണ്ട്.
നിർമ്മാണത്തിലെ അപാകതകൾ
സാമ്പത്തിക ലാഭം ലക്ഷ്യമിട്ട്
കിഴക്കൻ മേഖലകളിലെ ഇലക്ട്രിഫിക്കേഷൻ ചുമതലയുള്ള ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥന് പകരമായി, വ്യാപാര സമുച്ചയത്തിന് മാത്രമായി പാനൽ ലിസ്റ്റിൽ ഉൾപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനെ നിരീക്ഷണത്തിനായി നിയോഗിച്ചത് ക്രമക്കേട് ലക്ഷ്യം വെച്ചാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ തട്ടിപ്പ് നടത്തിയത് സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയാണെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, ഡെപ്യൂട്ടി ലീഡർ സാബു അലക്സ്, മണ്ഡലം പ്രസിഡന്റുമാരായ കെ.എൻ. ബിപിൻ കുമാർ, എസ്. നാസർ, ഷെമി അസീസ് എന്നിവർ അറിയിച്ചു.
ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങിയതേയുള്ളൂ. ലിഫ്റ്റ് വയ്ക്കുന്ന കമ്പനിയുമായുള്ള എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലും നിലവിലുള്ള മാനദണ്ഡം പാലിച്ചുമാണ് തുക കൈമാറിയത്. കിഴക്കൻ മേഖലകളിലെ ഇലക്ട്രിഫിക്കേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരാളെ നിരീക്ഷണത്തിനായി നിയോഗിച്ചത് ജില്ലാ പഞ്ചായത്താണ് . ജില്ലാ പഞ്ചായത്ത് ഇലക്ട്രിക്കൽ വിംഗിന്റെ മെഷർമെന്റ് അനുസരിച്ചും ചുമതലയുള്ള ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക്കൽ വിംഗിന്റെ നിർദ്ദേശപ്രകാരവുമുള്ള കാര്യങ്ങൾ മാത്രമേ നഗരസഭ ചെയ്തിട്ടുള്ളൂ.
കെ.പുഷ്പലത
നഗരസഭ ചെയർപേഴ്സൺ