
കൊല്ലം: ജില്ലാ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് കൊല്ലത്ത് തുടങ്ങി. കൊച്ചുപിലാംമൂട് റോഡിൽ നടന്ന മത്സരങ്ങൾ ജില്ലാ റോളർ സ്‌കേറ്റിംഗ് അസോ. പ്രസിഡന്റ് എൻ.ശങ്കരനാരായണ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആർ.ബാലഗോപാൽ, ജോ.സെക്രട്ടറി പി.അശോകൻ, എക്സി.അംഗം എ.ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ ക്വാഡ്, ഇൻലൈൻ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും റോഡ് റേസ് സ്പീഡ് സ്‌കേറ്റിംഗ് മത്സരങ്ങൾ നടന്നു. സൂര്യൻ.ജി.ബോസ്, ലിജു പോൾ, ആര്യ, പി.ജെ.അജിമോൻ, ശബരിഗിരീഷ്, ആഷിഖ്, എ.ആർ.ബിജി, ബാൽ ശ്രേയസ്, കെ.ബീന തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ ടീമിനെ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും.