കൊല്ലം: പട്ടിക ജാതി -പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളിൽ സ്വീകരിക്കുന്ന ജാമ്യ വസ്തുവിന്റെ വിലനിർണയം നടത്തുന്നതിന് വിരമിച്ച വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, ആധാർ കാർഡ്, സർവീസ് സർട്ടിഫിക്കറ്റ് സഹിതം പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷന്റെ ശാസ്താംകോട്ട ഉപജില്ലാ കാര്യാലവുമായി ബന്ധപ്പെടണം. ഫോൺ: 9400372261, 9847280406.