കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 9ന് രാവിലെ 10.30 മുതൽ അഭിമുഖം നടക്കും. പ്ലസ് ടു മുതൽ ഉയർന്ന യോഗ്യതയുള്ള 18 നും 35നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. മൂന്ന് സെറ്റ് ബയോഡാറ്റയും ആധാർ കാർഡുമായി എത്തണം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സോഫ്ട് സ്‌കിൽ, കംപ്യൂട്ടർ പരിശീലനം നൽകി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഫോൺ: 8281359930, 8304852968, 7012853504.