
കൊല്ലം: ഈ കാലഘട്ടത്തിൽ അറിവാകണം ലഹരിയെന്നും ലഹരിക്കെതിരെ ബോധവത്കരണത്തിലൂടെ പുതിയ തലമുറയെ വാർത്തെടുക്കാൻ അദ്ധ്യാപകർക്ക് കഴിയണമെന്നും പ്രൊഫ. നീലമന വി.ആർ.നമ്പൂതിരി. ഡോ. ജെ.അലക്‌സാണ്ടർ സെന്റർ ഫോർ സ്റ്റഡീസ് ലോക അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗുരു സല്യൂട്ടേഷൻസ് ചടങ്ങ് കൊല്ലം മാസ്റ്റർ സ്റ്റഡി സെന്ററിൽ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ എസ്.പ്രദീപ്കുമാർ അദ്ധ്യക്ഷനായി. കൊല്ലം രൂപത എഡ്യുക്കേഷൻ സെക്രട്ടറി ഫാ.ബിനു തോമസ്, കേരള ബാങ്ക് ഡയറക്ടർ ജി.ലാലു, എം.സി.രാജിലൻ, ജേക്കബ് എസ്.മുണ്ടപ്പുളം, എസ്.ഷാനവാസ്, സിനു.പി.ജോൺസൺ, ജനറൽ കൺവീനർ സാബു ബെനഡിക്ട് എന്നിവർ സംസാരിച്ചു.