xxx
ലോക വയോജന ദിനത്തിന്റെ ഭാഗമായി കൊച്ചാലുംമൂട് ശാഖ മുൻ പ്രസിഡന്റ് ധർമ്മദേവനെ ശാഖാ ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം 3205-ാം നമ്പർ കൊച്ചാലുംമൂട് ശാഖയിൽ വയോജന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചടങ്ങിൽ ശാഖയുടെ മുൻ പ്രസിഡന്റ് ധർമ്മദേവനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന്, ശാഖയിലെ എല്ലാ വയോജനങ്ങളെയും അവരുടെ ഭവനങ്ങളിൽ ചെന്ന് ആദരിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു.

ശാഖാ പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി കെ. രഘുനാഥൻ, വനിതാസംഘം പ്രസിഡന്റ് സരസ, സെക്രട്ടറി അന്നമ്മ എന്നിവരും ശാഖാ കമ്മിറ്റി അംഗങ്ങളും ചടങ്ങുകളിൽ പങ്കെടുത്തു.