school-
പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ നിർവഹിക്കുന്നു

ചവറ: പന്മന മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.66 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ബഹുനില കെട്ടിടം പൂർത്തീകരിച്ച് സമർപ്പിച്ചു. ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഡോ.സുജിത് പിള്ള എം.എൽ.എ. നിർവഹിച്ചു. സെമിനാർ ഹാൾ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സി.പി.സുധീഷ് കുമാറും മാത്‌സ് ലാബ് പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണനും സ്മാർട്ട് ക്ലാസ് റൂം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രസന്നൻ ഉണ്ണിത്താനും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. അജി യോഗത്തിൽ അദ്ധ്യക്ഷനായി. ചടങ്ങിൽ വെച്ച് ബിൽഡിംഗ് കോൺട്രാക്ടർമാരായ ജെ. റഫീഖ്, ശ്രീകാന്ത് എന്നിവരെ എം.എൽ.എ ആദരിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം അനിസ നിസാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ. അനിത, പ്രിൻസിപ്പൽ ജെ.ടി. ബിന്ദു, പ്രഥമാദ്ധ്യാപിക ആർ. ഗംഗാദേവി, എസ്.എം.സി ചെയർമാൻ പന്മന മഞ്ചേഷ്, മദർ പി.ടി.എ പ്രസിഡന്റ് വി.രാജി, പി.ടി.എ വൈസ് പ്രസിഡന്റ് എ.കെ. ആനന്ദ് കുമാർ, എസ്.പി.സി ഗാർഡിയൻ പ്രസിഡന്റ് ആഷിം അലിയാർ, എസ്.എം.സി. വൈസ് ചെയർമാൻ നാസർ തേവലക്കര, സീനിയർ അദ്ധ്യാപകരായ എം. ബുഷ്റ ബീവി, സി.വി. മായ, സ്റ്റാഫ് സെക്രട്ടറിമാരായ വി. പ്രസാദ്, എസ്. ഷൈൻ കുമാർ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സന്തോഷ്, അസിസ്റ്റന്റ് എൻജിഞ്ചിനീയർ ഹരികൃഷ്ണൻ, മുൻ പി.ടി.എ പ്രസിഡന്റുമാരായ നിസാർ കന്നയിൽ, കെ. അബ്ദുൽ സലീം, എ. സിദ്ദിഖ്, മുൻ പ്രിൻസിപ്പൽ ജൂന താഹ തുടങ്ങിയവർ സംസാരിച്ചു.