edakulanfrasr-
ഇടക്കുളങ്ങര ഗോപൻ രചിച്ച 'നിൽപ്പൊരാൾ തിരതല്ലി ഹൃത്തടം' എന്ന നോവലിന്റെ പ്രകാശനത്തോടനുബന്ധിച്ച് ചേർന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ കെ.വി.മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിലെ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയുടെ നേതൃത്വത്തിൽ സാംസ്കാരിക കൂട്ടായ്മയും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. ടൗൺ ക്ലബ്ബ് ഹാളിൽ നടന്ന പരിപാടി എഴുത്തുകാരൻ കെ.വി.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ഇടക്കുളങ്ങര ഗോപൻ രചിച്ച 'നിൽപ്പൊരാൾ തിരതല്ലി ഹൃത്തടം'എന്ന നോവലിന്റെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. മാദ്ധ്യമപ്രവർത്തകൻ വി. ജയദേവ് പുസ്തകം ഏറ്റുവാങ്ങി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.എ.പി .സുനിത പുസ്തകാവതരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ.എൻ.രാജൻപിള്ള അദ്ധ്യക്ഷനായി. ഡോ.സി ഗണേഷ്, ഗ്രന്ഥശാലാ സെക്രട്ടറി എ.ഷാജഹാൻ, ടൗൺ ക്ലബ് സെക്രട്ടറി ആർ.അരുൺകുമാർ, സായൂജ് ബാലുശ്ശേരി, സുരേഷ് വെട്ടുകാട്ട് ,പി.സുനിൽകുമാർ, എസ്. ശിവകുമാർ, എ.സജീവ്, സുരേഷ് പനയ്ക്കൽ, വി.വിമൽറോയ്, വി.വിജയകുമാർ, വി.പി.ജയപ്രകാശ്മേനോൻ, ജി. നിധീഷ്, എൻ.എസ് അജയകുമാർ, സജിത ബി.നായർ എന്നിവർ സംസാരിച്ചു. ഗ്രന്ഥകർത്താവ് ഇടക്കുളങ്ങര ഗോപൻ മറുപടി പ്രസംഗം നടത്തി.