chanrayjyj-

മയ്യനാട്: ദി ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 28 ഓണാഘോഷവും വാർഷിക യോഗവും സംഘടിപ്പിച്ചു. എൽ.ആർ.സി വൈസ് പ്രസിഡന്റ് ബി.ഡിക്‌സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ, എൽ.ആർ.സി സെക്രട്ടറി എസ്.സുബിൻ, ജോയിന്റ് സെക്രട്ടറി വി.സിന്ധു, വൈസ് പ്രസിഡന്റ് രാജു കരുണാകരൻ, ഭരണസമിതി അംഗങ്ങളായ വി.സന്തോഷ്, എം.കെ.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ.പി.സജിനാഥ്‌, താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണ സമിതി അംഗം അഡ്വ. എൻ.ഷണ്മുഖ ദാസ് എന്നിവർ പങ്കെടുത്തു.