bru

കൊല്ലം: തിരുവനന്തപുരത്തെ ഡോ. എ.പി.ജെ.അബ്ദുൾ കലാം പഠന കേന്ദ്രം ഏർപ്പെടുത്തിയ വിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ഡോ. എ.പി.ജെ.അബ്ദുൾ കലാം അവാർഡ് വിദ്യാഭ്യാസ വിചക്ഷണനും കോളമിസ്റ്റുമായ ഡോ. ബ്രൂണോ ഡോമിനിക് നസ്രത്ത് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, ഐ.ബി.സതീഷ് എം.എൽ.എ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. അവാർഡ് ദാന ചടങ്ങ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. നിയമസഭാ സെക്രട്ടറി ഡോ. എൻ.കൃഷ്ണകുമാർ, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാജു, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ, പൂവച്ചൽ സുധീർ എന്നിവർ സംസാരിച്ചു.