
പത്തനാപുരം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സേവ്യർ (72) നിര്യാതനായി. കോട്ടയം എലിക്കുളം സ്വദേശിയായ സേവ്യർ കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്തു വരികയായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ആരും ഏറ്റെടുക്കാനില്ലാത്ത സാഹചര്യത്തിൽ ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. വിവരം അറിയുന്നവർ ഗാന്ധിഭവനുമായി ബന്ധപ്പെടണം. ഫോൺ: 9605047000.