പുനലൂർ: അനധികൃത വിൽപ്പനയ്ക്കായി കൈവശം വച്ചിരുന്ന പതിനാറ് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ പുനലൂർ എക്സൈസ് പിടികൂടി.സംഭവത്തിൽ അഞ്ചൽ, ഏറം സ്വദേശി ബിജുവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അനധികൃത മദ്യ വില്പന നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് അഞ്ചൽ ഏറം ജംഗ്ഷനിലെ ബിജുവിന്റെ കടയിൽ നടത്തിയ പരിശോധനയിലാണ് 16 കുപ്പികളിൽ സൂക്ഷിച്ചിരുന്ന 8 ലിറ്റർ മദ്യം പിടികൂടിയത്.സമാന രീതിയിൽ
മുമ്പും ഇയാളെ കുറിച്ചുള്ള പരാതിയിൽ എക്സൈസ് സംഘം കടയിൽ പരിശോധന നടത്തിയിരുന്നു എങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ബിജുവിനെ അഞ്ചൽ എക്സൈസ് റേഞ്ചിന് കൈമാറി കോടതിയിൽ ഹാജരാക്കും.