photo
ഇടയം മാസ്സ് ലൈബ്രറി ബാലവേദി അംഗങ്ങളും ലൈബ്രറി ഭാരവാഹികളും പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ ഡയറക്ടർ ഡോ. പുനലൂർ സോമരാജനൊപ്പം

അഞ്ചൽ: ഇടയം മാസ് ലൈബ്രറി ബാലവേദി കുട്ടികളുടെ സംഘം ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു. കുട്ടികളും മറ്റ് പ്രവർത്തകരും സമാഹരിച്ച സാമ്പത്തിക സഹായം ഗാന്ധിഭവന് കൈമാറുകയും ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തുകയും ചെയ്തു. ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ കുട്ടികളെ സ്വീകരിച്ചു. ഗാന്ധിഭവനിലെ അന്തേവാസികളുമായി ഇടപഴകുന്നതിനും പാലിയേറ്റീവ് കേന്ദ്രം ലീഗൽ സെൽ, ലൈബ്രറി ഉൾപ്പടെ എല്ലാ വിഭാഗങ്ങളും സന്ദർശിക്കുന്നതിനും സാധിച്ചതായി കുട്ടികൾ പറഞ്ഞു. മതാപിതാക്കളെയും സഹോദരങ്ങളെയും സംരക്ഷിക്കണം എന്ന ബോധം കുട്ടികളിൽ ഉളവാക്കുക എന്ന ചിന്ത കുട്ടികളിൽ വളർത്തിയെടുക്കുകയാണ് ഗാന്ധിഭവൻ സന്ദർശനം കൊണ്ട് ഉദ്ദേശിച്ചതെന്ന് ലൈബ്രറി ഭാരവാഹികളും പറഞ്ഞു.