കൊട്ടാരക്കര: കേരള വനം-വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം, പുനലൂർ റേഞ്ചിന്റെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം 2025 ന്റെ ഭാഗമായി വന വർണ്ണങ്ങൾ എന്ന പേരിൽ വന്യജീവി ഫോട്ടോ പ്രദർശനം നടത്തി. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച പ്രദർശനം. ഇന്നും തുടരും.

രാവിലെ 11ന് മിനി സിവിൽ സ്റ്റേഷനിലെ കരിയർ ഡെവലപ്പ്മെന്റ് സെന്റർ ആൻഡ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നഗരസഭ ചെയർമാൻ അഡ്വ. കെ.ഉണ്ണിക്കൃഷ്ണ മേനോൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര തഹസിൽദാർ ജി.മോഹൻകുമാരൻ നായർ അദ്ധ്യക്ഷനായി. എംപ്ലോയ്മെന്റ് ഓഫീസർ ആൻഡ് സെന്റർ മാനേജർ ജി.എച്ച്.നിമേഷ്, ജി.ഹരികൃഷ്ണൻ, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ പി.എസ്.ബിനു, ഫോറസ്റ്റ് ഓഫീസർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.