കുണ്ടറ: പൊയ‌്‌കയിൽ കുടുംബസംഗമം കുടംബയോഗം പ്രസിഡ‌ന്റ് ഫാ. പി.ജി. ജോൺസ് പൊയ്‌കയിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഫാ. ജോൺ ടി.വർഗീസ് കുളക്കട അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. പി.കെ. തോമസ് പൊയ്‌കയിൽ, ജയമോൻ ഇടിക്കുള എന്നിവർ സംസാരിച്ചു. സെക്രട്ടറി ജേക്കബ് റോയി റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന കുടംബാംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. ബുള്ളറ്റിൻ, ബൈലാ, കലണ്ടർ 26 എന്നിവയുടെ പ്രകാശനവും നടന്നു. സാബു ജോർജ് നന്ദി പറഞ്ഞു.