കൊല്ലം: ശ്രീ നാരായണ വനിത കോളേജിലെ ഹിന്ദി വിഭാഗവും ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനും സംയുക്തമായി നടത്തിയ ഹിന്ദി ഔദ്യോഗിക ഭാഷാ പ്രചരണ സെമിനാറും ഉപന്യാസ മത്സരവും ഖാദി വില്ലേജ് ഇൻഡസ്‌ട്രീസ് സീനിയർ എക്സിക്യുട്ടിവ് എൻ. ഗിരിജ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എസ്. ജിഷ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദി വിഭാഗം മേധാവി പ്രൊഫ. എ. മഞ്ജു, ഹിന്ദി അദ്ധ്യാപകരായ ഡോ. ബിന്ദുകല, ഡോ. വി. ശ്രീരഞ്ജിനി, ഡോ. ജെ. വീണ, ഡോ. രേഷ്മ, ഗീതു ജി.പ്രസാദ് എന്നിവർ സംസാരിച്ചു. ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.