കൊല്ലം: പത്ത് ലക്ഷം രൂപ കടം വാങ്ങിയ ശേഷം വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ച കേസിലെ പ്രതിക്ക് തടവും പിഴയും. ശക്തികുളങ്ങര ജോണച്ചൻ നിവാസിൽ സാറാ അഗസ്‌‌റ്റിനെയാണ് മൂന്ന് മാസം തടവിനും 1630000 രൂപ പിഴയ്ക്കും കൊല്ലം ജുഡ‌ീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (2) ലക്ഷ്മി ശ്രീനിവാസ് ശിക്ഷിച്ചത്. പിഴത്തുക വാദി ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷന് സമീപം പെരിങ്കാട്ട് പറമ്പിൽ പി.എസ്.ബർണാഡിന് നൽകണം. അഡ്വ. ശക്തികുളങ്ങര മനോജ് ജോസഫ് ആൻഡ്രൂസ് വാദി ഭാഗത്തിനായി ഹാജരായി.