കൊല്ലം: ജില്ലാ തല ഗാന്ധിജയന്തി വാരാഘോഷം ഒക്‌ടോബർ 9ന് വിപുല പരിപാടികളോടെ സമാപിക്കും. ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും കേരള യൂത്ത് പ്രൊമോഷൻ കൗൺസിലും ചേർന്ന് നടത്തുന്ന ഗാന്ധിചരിത്ര ചിത്രപ്രദർശനം രാവിലെ 10.30ന് ജില്ലാ കലക്ടർ എൻ.ദേവിദാസ് സിവിൽ സ്റ്റേഷൻ വരാന്തയിൽ ഉദ്ഘാടനം ചെയ്യും. 10.45ന് സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി ഗാന്ധിപ്രശ്‌നോത്തരി. വിജയികൾക്ക് സാഹിത്യകൃതികൾ സമ്മാനമായി നൽകും