അഞ്ചൽ: പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാനിഷാദ എന്ന പേരിൽ അഞ്ചലിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. ചന്തമുക്കിൽ നടന്ന ഐക്യദാർഢ്യ സദസ്, പ്രൊഫ. എബ്രഹാം മാത്യു, ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോയിത്തല മോഹനൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ.സൈമൺ അലക്സ്, ഡി.സി.സി സെക്രട്ടറിമാരായ ഏരൂർ സുഭാഷ്, തെന്മല ശശിധരൻ, എസ്.ഇ.സഞ്ജയ്ഖാൻ, ഡി.സി.സി എക്സിക്യുട്ടീവ് അംഗം പി.ബി.വേണുഗോപാൽ, വിജയകുമാർ, ആയൂർ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.