
കൊല്ലം: എഫ്.സി.ഐ ഗോഡൗണുകളിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. കാലടി മേഖലയിൽ നിന്ന് സപ്ലൈകോ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് കുത്തരി നേരിട്ടിറക്കുന്നതിനാൽ എഫ്.സി.ഐ ഗോഡൗണുകളിൽ ജോലി ചെയ്യുന്ന മോട്ടോർ തൊഴിലാളികളും ചുമട്ട് തൊഴിലാളികളും കഴിഞ്ഞ മൂന്ന് മാസമായി തൊഴിലില്ലാതെ പ്രതിസന്ധിയിലാണ്. നാല് ദശാബ്ദത്തിലേറെയായി എഫ്.സി.ഐ ഗോഡൗണിനെ മാത്രം ആശ്രയിക്കുന്ന തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കേരള മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് എം.നൗഷാദും സംസ്ഥാന സെക്രട്ടറി ബി.ശങ്കരനാരായണപിള്ളയും ആവശ്യപ്പെട്ടു.