
കൊല്ലം: കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2024-25 വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, സി.ബി.എസ്.ഇ വിഭാഗത്തിൽ എ വൺ, ഐ.സി.എസ്.ഇ വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനം മാർക്കോ നേടിയവർക്കും ബിരുദ/ ബിരുദാനന്തര കോഴ്സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയവർക്കും കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡ് നൽകും. 31 നകം www.peedika.kerala.gov.in ൽ ഫോട്ടോ, ക്ഷേമനിധി തിരിച്ചറിയൽ കാർഡ്, ആധാർ, ബാങ്ക് പാസ്ബുക്ക്, കോഴ്സ് സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, തുല്യത സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. ഫോൺ: 0474 2792248.