priyandara-

കൊല്ലം: വാളത്തുംഗൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ഉദ്ഘാടനം വാർഡ് കൗൺസിലർ പ്രിയദർശനൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ആർ. മനോജ് അദ്ധ്യക്ഷനായി. അവാർഡ് ജേതാവും സാമൂഹ്യ പ്രവർത്തകനും പൂർവ്വ വിദ്യാർത്ഥിയുമായ സാജൻ എസ്.കുമാറിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് എം.എസ്. ശ്യാമള കലോത്സവ സന്ദേശം നൽകി. പി.ടി.എ വൈസ് പ്രസിഡന്റ് എ. ഹാഷിം, സ്റ്റാഫ് സെക്രട്ടറി എ. ഷാനവാസ്, സീനിയർ അസിസ്റ്റന്റ് ഷീജ കുമാരി, അദ്ധ്യാപകരായ ഇ. ഷീജ, ഡാഡു ദാസ്, സ്കൂൾ ലീഡർ മുഹമ്മദ് ബയസ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് മഞ്ജുള ആൽബർട്ട് സ്വാഗതവും കലോത്സവ കൺീനർ ടി.കെ. റീനു നന്ദിയും പറഞ്ഞു.