പുനലൂർ: ശബരിമല ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണങ്ങൾ കൊള്ള ചെയ്തത് ദേവസ്വം മന്ത്രിയും പ്രസിഡന്റുമാണെന്നും അവർ ഉടൻ തന്നെ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനലൂർ ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തിയ രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എം. നസീർ മുഖ്യപ്രഭാഷണം നടത്തി.
കെ.പി.സി.സി സെക്രട്ടറി അഡ്വ.സൈമൺ അലക്സ്,ഡി.സി.സി ഭാരവാഹികളായ നെൽസൺ സെബാസ്റ്റ്യൻ, കെ. ശശിധരൻ, ഏരൂർ സുഭാഷ്, സഞ്ജു ബുഖാരി, അഞ്ചൽ ബ്ലോക്ക് പ്രസിഡണ്ട് തോയിത്തല മോഹനൻ എന്നിവർ സംസാരിച്ചു.