ശാസ്താംകോട്ട : 20ന് കുണ്ടറയിൽ വച്ചു നടക്കുന്ന എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ ചാത്തന്നൂർ, കുണ്ടറ യൂണിയനുകളിലെ ശാഖകളുടെ നേതൃത്വ സംഗമത്തിന്റെ പ്രചരണാത്ഥം കുന്നത്തൂർ യൂണിയന്റെ അഞ്ചാമത് മേഖലാ സമ്മേളനം ഡോ. പൽപ്പു മെമ്മോറിയൽ ഹാളിൽ വെച്ച് നടത്തി. ഇടയ്ക്കാട്, അമ്പലത്തുംഭാഗം, കുന്നുവിള, മുതുപിലാക്കാട്, ശാസ്താംകോട്ട, പനപ്പെട്ടി, ഇഞ്ചക്കാട്, തൃക്കുന്നപ്പുഴ വടക്ക് എന്നീ ശാഖകളുടെ സംയുക്ത യോഗമാണ് നടന്നത്. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ അഡ്വ.സുഭാഷ് ചന്ദ്രബാബു സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് റാം മനോജ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.സുധാകരൻ, വി. ബേബികുമാർ, യൂണിയൻ കൗൺസിലർ നെടിയവിള സജീവൻ, പഞ്ചായത്ത് കമ്മിറ്റി അംഗം സുഗതൻ എന്നിവർ സംസാരിച്ചു.