
പുനലൂർ: ആദ്യകാല മാദ്ധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ പുനലൂർ പേപ്പർ മിൽ കാട്ടിൽ കൊട്ടാരത്തിൽ പുനലൂർ ചന്ദ്രൻ (81) നിര്യാതനായി. അര ഡസനോളം ചരിത്ര ഗ്രന്ഥങ്ങൾ, നോവലുകൾ എന്നിവ രചിച്ചിട്ടുണ്ട്. പൊതു - തൊഴിലാളി-രാഷ്ട്രീയ രംഗങ്ങളിൽ സജീവമായിരുന്നു. കെ.ടി.യു.സി (ബി)) സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം പാനൽ കണ്ടക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: ഹരി കൊട്ടാരത്തിൽ, ശ്രീകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: ദീപ ഹരികുമാർ, ബിന്ദു ശ്രീകുമാർ, മീനു ഗിരീഷ്.