കൊല്ലം: രാസ ലഹരിക്ക് എതിരെ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ ജയിൽ വളപ്പിൽ ഒപ്പ് ശേഖരണം നടത്തി. സൂപ്രണ്ട് വി.ആർ. ശരത് ഉദ്ഘാടനം നിർവഹിച്ചു. ഫൗണ്ടേഷൻ ജില്ല പ്രസിഡന്റ് അഡ്വ. എസ്. ദയ അദ്ധ്യക്ഷത വഹിച്ചു. ഫാ.സജി ഇളമനശ്ശേരി, ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി അഡ്വ. ജി. വിജയകുമാർ, ഓർഗനൈസർ എസ്. മോഹൻകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അയത്തിൽ ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഷേർളി മാത്യു, ഗണേശൻ ശക്തികുളങ്ങര, ബാബു കുരീപ്പുഴ അനിൽകുമാർ അലൻ, മോഹൻ തുടങ്ങിയവർ പങ്കെടുത്തു