കൊല്ലം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം 9, 10 തീയതികളിൽ കൊല്ലം ജോയിന്റ് കൗൺസിൽ ഹാളിൽ (എൻ.ശ്രീധരൻ നഗർ) നടക്കും. 9ന് രാവിലെ 10.30ന് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്താർ ഉദ്ഘാടനം ചെയ്യും. വയോജന കമ്മിഷൻ അംഗം കെ.എൻ.കെ.നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. കെ.സി.ഭാനു, കെ.വിജയൻപിള്ള, എ.ജി.രാധാകൃഷ്‌ണൻ, ആർ.സുരേന്ദ്രൻ പിള്ള, കെ.എസ്.സുരേഷ് കുമാർ, കെ.ഓമന, ടി.ഗോപാലകൃഷ്‌ണൻ എന്നിവർ സംസാരിക്കും. 10ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം മേയർ ഹണി ബഞ്ചമിൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്റ് എൻ.അനന്തകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. വയോജന കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ. കെ.സോമപ്രസാദ്, കമ്മിഷൻ അംഗം കെ.എൻ.കെ.നമ്പൂതിരി എന്നിവർക്ക് സ്വീകരണം നൽകും. മുതിർന്ന പൗരന്മാരെ ആദരിക്കും. മുൻമന്ത്രി അഡ്വ. കെ.രാജു മുഖ്യാതിഥിയാകും. സ്വാഗത സംഘം ചെയർമാൻ കെ.വിനോദ്, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി.ഉഷാകുമാരി, യുവകലാ സാഹിതി ജില്ലാ അദ്ധ്യക്ഷൻ കെ.വിനോദൻ, ആശാൻ ഫൗണ്ടേഷൻ ചെയർമാൻ, അജിത് നീലികുളം പെൻഷണേഴ്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ജോസ് ഇന്നസെന്റ്, പെൻഷണേഴ്‌സ് കൗൺസിൽ ജില്ലാ സെക്രട്ടറി ബി.രാധാക ഷ്ണപിള്ള, എൻ.രാജേന്ദ്രൻ, എസ്.സുഭാഷ് എന്നിവർ സംസാരിക്കും.