കൊല്ലം : എൻ.സി.എസ് തഴവ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. തഴവ മുല്ലശ്ശേരി ജംഗ്ഷനിലുള്ള പാലാഴി കോംപ്ലക്സിൽ വച്ച് നടന്ന സമ്മേളനം എൻ.സി.പി (എസ്) സംസ്ഥാന നിർവാഹക സമിതി അംഗവും ഒ.ബി.സി സംസ്ഥാന ചെയർമാനുമായ തഴവ സത്യൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ എൻ.സി.പി തഴവ പഞ്ചായത്ത് കമ്മറ്റിയുടെ പ്രസിഡന്റ് കാർത്തികേയൻ, കാർത്തിക വിലാസം അദ്ധ്യക്ഷനായി. മനുഷ്യാവകാശ ഫോറം കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് മെഹർ ഖാൻ മുഖ്യപ്രസംഗം നടത്തി. അളകപ്രസാദ്, ഹസൻ കുഞ്ഞ് തൊടിയൂർ, യോഗ സുനിൽ എന്നിവർ സംസാരിച്ചു. എൻ.സി.പി തഴവ പഞ്ചായത്ത് സെക്രട്ടറി ഹരികുമാർ ചെട്ടിയാൻ തറ സ്വാഗതം പറഞ്ഞു. സമ്മേളന ആരംഭത്തിൽ ഗാന്ധി ചിത്രത്തിന് മുമ്പിൽ തഴവ സത്യന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ഗോപാലകൃഷ്ണൻ തെരുവിലേത്ത് കിഴക്കതിൽ നന്ദി പറഞ്ഞു.