പുനലൂർ : അമിത വേഗതയിൽ വന്ന പിക്അപ്പ് വാൻ ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറി 3 പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ കൊട്ടയ്ക്കാട് കൈതല വീട്ടിൽ രാജേഷ് (50) ,ഇളമ്പൽ തേക്കുംകാട്ടിൽ വീട്ടിൽ
ഇന്ദിര (50) മരുമകൾ സരിത ( 39) എന്നിവരെ ഗുരുതര പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 ന് ഇളമ്പൽ സ്വാഗതം മുക്കിൽ വച്ചാന്ന് അപകടം. പുനലൂരിൽ നിന്ന് വന്ന ഓട്ടോയിലേക്ക് കൊട്ടാരക്കരയിൽ നിന്ന് വേഗതയിൽ വന്ന പിക്അപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ യാത്രികരെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിലൂടെയാണ് ആശുപത്രിയിൽ എത്തിച്ചത്. വിദഗദ്ധ ചികിൽസയ്ക്കായി ഓട്ടോ ഡ്രൈവറേ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും. മറ്റ് രണ്ട് പേരെ തിരുവനന്തപുരം എസ്.പി പോർട്ട് ഹോസ്പിറ്റലിലേക്കും പ്രവേശിപ്പിച്ചു. പിക് അപ്പ് വാൻ ഡ്രൈവറെ കുന്നിക്കോട് പൊലിസ് കസ്റ്റഡിയിലെടുത്തു.